---
title: "സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞൊഴുകി മലിനജലം പുറത്തേക്ക് ; തലശേരിറയിൽവേ സ്റ്റേഷനിൽ 3 ശുചിമുറികൾ പൂട്ടി"
english_title: "Septic tank overflows, sewage leaks out; 3 toilets at Thalassery railway station closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294811/Septic tank overflows, sewage leaks out; 3 toilets at Thalassery railway station closed"
published_at: "2025-06-07T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843d52e4ffc9_1000745347.jpg"
keywords: []
---

# സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞൊഴുകി മലിനജലം പുറത്തേക്ക് ; തലശേരിറയിൽവേ സ്റ്റേഷനിൽ 3 ശുചിമുറികൾ പൂട്ടി

> **Lead Summary:** അറ്റകുറ്റ പ്രവർത്തിയുടെ ഭാഗമായി തലശ്ശേരി റെയിൽവെ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ശുചിമുറികൾ അടച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. ദിനം പ്രതി ആയിരക്കണ ക്കിന് യാത്രക്കാർ എത്തുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ശുചിമുറികളാണ് അറ്റകുറ്റപ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടത്.

## Article Content

അറ്റകുറ്റ പ്രവർത്തിയുടെ ഭാഗമായി തലശ്ശേരി റെയിൽവെ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ശുചിമുറികൾ അടച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. ദിനം പ്രതി ആയിരക്കണ ക്കിന് യാത്രക്കാർ എത്തുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ശുചിമുറികളാണ് അറ്റകുറ്റപ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടത്.

പ്ലാറ്റ് ഫോമിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 3 ശുചിമുറികളാണുള്ളത്. ഇത് അടച്ചിട്ടതോടെ ദീർഘദൂര യാത്ര കഴിഞ്ഞും മറ്റും ‌സ്റ്റേഷനിൽ എത്തുന്നവർ വലയുകയാണ്.പണം കൊടുത്ത് ഉപയോഗിക്കാവുന്ന എസി വെയിറ്റിങ് റൂമിലാണ് മറ്റൊരു ശുചിമുറി ഉള്ളത്.

ഇതാകട്ടെ സാധാരണയാ ത്രക്കാർക്ക് ഉപയോഗിക്കാ നും കഴിയില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിന ജലം ഒഴുകി യാത്രക്കാർ എത്തുന്ന

വഴികളിൽ പരന്നിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമായ തോടെ ബ്ലിച്ച് പൊടി വിതറി താൽക്കാലിക പരിഹാരം കാണുകയും പിന്നാലെ ശുചിമുറികൾ അടച്ചിടുകയുമായിരുന്നു. മുൻകാലങ്ങളിൽ നിർമ്മിച്ച ടാങ്കിന്റെ വലുപ്പകുറവാണ് അടിക്കടി സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകാൻ കാരണമെന്നും പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294811/Septic tank overflows, sewage leaks out; 3 toilets at Thalassery railway station closed)